Tuesday, August 8, 2017

കറൻസി

https://www.facebook.com/Hussain.Kizhakkedathu/posts/10209054962123225

2017 June 23 ·
ഭീകര പ്രവർത്തനം തടയാൻ നോട്ട് നിരോധിച്ച പാർട്ടിയുടെ നേതാവ് തന്നെ കള്ള നോട്ടടിച്ച വാർത്ത വന്ന സ്ഥിതിക്ക് ഇന്ന് നമുക്ക് കറൻസിയെ പറ്റി സംസാരിക്കാം.

"ബാപ്പയ്ക്ക് ഡബിൾ കോയിൻസിഡൻസ് ഓഫ് വാൻഡ്‌സ് എന്നാൽ എന്താണെന്നു അറിയാമോ?" നാലിൽ പഠിക്കുന്ന ഇളയ സന്താനം ചോദിച്ചു. ഇവന് ഇങ്ങിനെ ഒരു ദുശീലം ഉള്ളതാണ്.ഞാൻ പത്തു വരെ മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ട് പലപ്പോഴും ഇവൻ ഇംഗ്ലീഷിൽ ചോദിക്കുന്നത് പഠിച്ചിട്ടുള്ള കാര്യങ്ങൾ ആണെങ്കിൽ പോലും മനസിലാവാറില്ല. ഇത് പക്ഷെ കേട്ടിട്ട് പോലും ഇല്ല. അത് കൊണ്ട് അവനോടു തന്നെ വിശദീകരിക്കാൻ പറഞ്ഞു.
"കറൻസി ഒക്കെ ഉണ്ടാവുന്നതിന് മുൻപ് ബാർട്ടർ സിസ്റ്റം ഉണ്ടായിരുന്നത് ബാപ്പ പഠിച്ചിട്ടുണ്ടോ?"
"അത് ഓർമയുണ്ട്, സാധങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റം ചെയ്യുന്ന പരിപാടി അല്ലെ?"
"അതെ, പക്ഷെ അതിനു ഒരു കുഴപ്പം ഉണ്ട്. ഒരു ബാർട്ടർ ചന്തയിൽ നമ്മൾക്ക് വേണ്ട സാധനം വിൽക്കുന്ന ആൾക്ക് നമ്മൾ വിൽക്കാൻ ഉദ്ദേശിക്കുന്ന സാധനം വാങ്ങണം എന്നുണ്ടെങ്കില് കച്ചവടം നടക്കൂ. അതിനെ ആണ് The Double Coincidence of Wants എന്ന് പറയുന്നത്. ഉദാഹരണത്തിന് ബാപ്പ വിൽക്കുന്നത് പോർക്ക് ഇറച്ചിയും, വേണ്ടത് ഈന്തപ്പഴവും ആണെകിൽ, ഈന്തപഴം വിൽക്കുന്നവന് പോർക്ക് ഇറച്ചി വേണ്ടെങ്കിൽ കച്ചവടം നടക്കില്ല."
"കൊള്ളാം , അത് കൊണ്ടാണ് കറൻസി പ്രചാരത്തിൽ ആയതു അല്ലെ?"
"അതെ, പക്ഷെ കറൻസി ചുമ്മാ അടിച്ചിറക്കിയാൽ പോരാ, അതിനു അഞ്ചു ഗുണങ്ങൾ ഉണ്ടായിരിക്കണം."
"അതെന്തൊക്കെയാണ് ആ അഞ്ചു ഗുണങ്ങൾ?"
"ഒന്നാമത് കറൻസി ദുർലഭം ആയിരിക്കണം, നോട്ടീസ് അടിച്ചിറക്കുന്ന പോലെ കറൻസി അടിച്ചിറക്കിയാൽ അതിന് ഒരു വിലയും ഉണ്ടാവില്ല"
"അത് എങ്ങിനെ ശരിയാവും, കറൻസി നിരോധനം മൂലം ഇന്ത്യയിൽ ജനങ്ങൾ വെള്ളം കുടിച്ചത് കേട്ടിട്ടില്ലേ?"
"അതറിയില്ല, ബാപ്പയ്ക്കറിയാമോ?"
"ഞാൻ വിശദീകരിക്കാം. ദുർലഭം എന്നത് കൊണ്ട് കറൻസി കിട്ടാനില്ലാത്ത അവസ്ഥ എന്നല്ല ഉദ്ദേശിക്കുന്നത് സാധങ്ങൾ ക്രയവിക്രയം ചെയ്യുന്നതിന് ആവശ്യം ആയ കറൻസി മാർക്കറ്റിൽ ഇപ്പോഴും ഉണ്ടാവണം. നേരത്തെ പറഞ്ഞ ചന്തയുടെ ഉദാഹരണം എടുത്താൽ, ആയിരം രൂപയുടെ സാധങ്ങൾ ആണ് ആ മാർക്കറ്റിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതെങ്കിൽ ആയിരം രൂപ കറൻസി ആയി വേണം."*
"അപ്പോൾ അടുത്ത ദിവസം കൂടുതൽ ആളുകൾ മാർകെറ്റിൽ സാധനങ്ങൾ വിൽക്കാൻ വന്നാലോ?"
"അതിനു കൂടുതൽ കറൻസി അച്ചടിക്കണം... കീറിപ്പറിഞ്ഞ നോട്ടുകൾ റീപ്ലേസ് ചെയ്യാനും, പുതിയതായി മാർകെറ്റിൽ വരുന്ന ഉൽപ്പന്നങ്ങളുടെ തത്തുല്യമായ പണം ഇറക്കേണ്ടത് ഗവൺമെന്റിന്റെ ചുമതല ആണ്. വാഷിങ്ടൺ ഡിസി യിൽ പോയപ്പോൾ നമ്മൾ ബ്യൂറോ ഓഫ് എൻഗ്രേവിങ് കണ്ടത് ഓർമയുണ്ടോ, അവിടെ ആണ് കറൻസി അച്ചടിക്കുന്നത്. ഫെഡറൽ റിസേർവ് എന്ന ഗവൺമെന്റ് ഏജൻസി ആണ് ഇതിനെല്ലാം മേൽനോട്ടം വഹിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു രാജ്യത്തിൻറെ മൊത്തം ഉൽപ്പാദനം പ്രതിനിധീകരിക്കാൻ മാത്രം പണവും, അതിന്റെ ക്രയ വിക്രയങ്ങൾ ചെയ്യാൻ ഈ പണത്തിന്റെ കുറച്ചു ഭാഗം കറൻസി ആയും വേണം. അമേരിക്കയിൽ പതിനഞ് ശതമാനം ആണ് കറൻസി."
"പക്ഷെ ഒരു സംശയം, ഇങ്ങിനെ അച്ചടിക്കുന്ന പുതിയ പണവും കറൻസിയും ഗവണ്മെന്റ് എങ്ങിനെ ആളുകളിൽ എത്തിക്കും?"
"പഴയ നോട്ടു മാറ്റി എടുക്കാൻ അച്ചടിക്കുന്നവ, ബാങ്കുകളിലേക്ക് നേരിട്ട് കൊടുക്കും. പുതിയ ഉൽപ്പന്നങ്ങളുടെ മൂല്യം ആയി എത്തിക്കുന്ന പണം ഗവണ്മെന്റ് കടപ്പത്രം ആയി ആണ് സമൂഹത്തിൽ എത്തിക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ ടൗണിൽ പുതിയ സ്കൂൾ പണിയുന്പോൾ ആളുകൾക്ക് ബോണ്ട് (കടപ്പത്രം ) വിട്ടത് ഓർക്കുന്നുണ്ടോ? , അത് പോലെ ഫെഡറൽ റിസേർവ് ബോണ്ട് വില്പന നടത്തിയോ മറ്റു ധനകാര്യ സ്ഥാപനങ്ങൾക്ക് ഹ്ര്വസ കാല വായ്‌പ്പാ ആയി കൊടുത്തും മറ്റും ഈ പണം ആളുകളിൽ എത്തിക്കും. ഗവണ്മെന്റ് പലിശ നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതാണ് പണത്തിന്റെ അളവ് നിയന്ത്രിക്കുന്ന മറ്റൊരു വഴി. പലിശ കുറച്ചാൽ ആളുകൾ കൂടുതൽ വ്യവഹാരങ്ങൾ നടത്തുകയും കൂടുതൽ പണം മാർകെറ്റിൽ വരുകയും ചെയ്യും. ബോണ്ട് കൂടുതൽ ആയി വാങ്ങി കറൻസി മാർക്കെറ്റിൽ എത്തിക്കാനും ഗവേര്മെന്റിനു കഴിയും. പക്ഷെ ഇതിനു ഒരു കുഴപ്പം ഉണ്ട്, ഇങ്ങിനെ എല്ലാം ചെയ്തിട്ട് ആവശ്യത്തിൽ കൂടുതൽ പണം മാർകെറ്റിൽ എത്തിയാൽ കറൻസിയുടെ മൂല്യം കുറയുകയും വിലക്കയറ്റം ഉണ്ടാവുകയും ചെയ്യും."
"അപ്പോൾ ചില ആളുകൾ സ്വന്തമായി കറൻസി അടിച്ചിറക്കുന്നതോ?"
"നല്ല ചോദ്യം, ചില രാജ്യങ്ങളിൽ ഭീകര പ്രവർത്തനത്തിന്റെ പട്ടികയിൽ ആണ് കള്ള നോട്ട് അച്ചടിക്കുന്നതിനെ പെടുത്തിയിരിക്കുന്നത്. കാരണം ബാർട്ടർ സിസ്റ്റം ഉദാഹരണം ആയി പറഞ്ഞാൽ ഒന്നും കൊടുക്കാതെ വേറൊരുത്തന്റെ ഉല്പന്നം തട്ടിയെടുക്കുന്നതിന് തുല്യം ആണ് കള്ള നോട്ട്. ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഭീകരരും ശത്രു രാജ്യക്കാരും ചെയ്യുന്ന പരിപാടി ആണിത്. ഉത്തര കൊറിയ അമേരിക്കയിൽ അടിച്ചിറക്കിയ സൂപ്പർ ഡോളർ കണ്ടു പിടിക്കാൻ അമേരിക്കക്കക്കാർക്ക് തന്നെ ബുദ്ധിമുട്ടായിരുന്നു."
"ശരി ഇനി രണ്ടാമത്തെ ഗുണം.... "
ഒരു ദീർഘ സംഭാഷണം ആയിരുന്നു അത്. കറൻസി നിരോധനത്തെ കുറിച്ച് ഞാൻ വായിച്ച പല കുറിപ്പുകളെക്കാളും അറിവ് അന്ന് എനിക്ക് കിട്ടി. എന്തെല്ലാം കാര്യങ്ങൾ ആണ് നാം നമ്മുടെ കുട്ടികളോട് സംസാരിക്കുന്പോൾ പഠിക്കുന്നത്.
നോട്ട് 1 : പുതിയതായി മാർക്കെറ്റിൽ ഇറക്കുന്ന പണം നോട്ട് അയി തന്നെ വേണം എന്നില്ല,വികസിത രാജ്യങ്ങളിൽ ഇപ്പോഴുള്ള ഭൂരിഭാഗം പണവും കറൻസി അല്ല, മാത്രം അല്ല ക്രയ വിക്രയങ്ങൾ ഇലക്ട്രോണിക് ട്രാൻസാക്ഷൻ ആണ്. ഉദാഹരണത്തിന് നിങ്ങൾ ഒരാൾക്ക് ചെക്ക് കൊടുക്കുന്പോൾ ഇലക്ട്രോണിക് ആയി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറുന്നുണ്ടെങ്കിലും കറൻസി അവിടെ ആവശ്യം ഇല്ല.
നോട്ട് 2 : കള്ള നോട്ട് അടിക്കുന്നത് ഭീകര പ്രവർത്തനം ആണ്, അത് ISI ചെയ്താലും തൃശ്ശൂരിലെ ബിജെപി നേതാവ് ചെയ്താലും ഒരു വ്യത്യാസവും ഇല്ല. ഇത് ചെയ്തത് മലപ്പുറത്തുള്ള മുസ്ലിം പേരുള്ള ഒരാളായിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ.
നോട്ട് 3 : ജിഡിപി യെ കുറിച്ചും ജിനി ഇൻഡക്സിനെ കുറിച്ചും മുൻപ് എഴുതിയപ്പോൾ പലരും സ്റ്റോക്ക് മാർക്കറ്റും മറ്റും ലളിതമായി വിശദീകരിച്ചാൽ നന്നാവും എന്ന് പറഞ്ഞിരുന്നു. ജോലി സ്വിസ് ബാങ്കിൽ ആണെങ്കിലും ഞാൻ ഒരു സാന്പത്തിക വിദഗ്ധൻ അല്ല. ചില കാര്യങ്ങൾ ലളിതമായി വിശദീകരിക്കാൻ ശ്രമിക്കാം. സീരീസ് എഴുതാൻ മടിയാണ്, അത് കൊണ്ട് മനസ്സിൽ വരുന്ന മുറയ്ക്ക് ചില വിഷയങ്ങൾ അവതരിപ്പിക്കാം, തുടർച്ച ഉണ്ടാവാൻ സാധ്യത കുറവാണു. അതിന്റെ ആദ്യത്തെ പടിയാണ് കറൻസിയെ കുറിച്ചുള്ള ഈ പോസ്റ്റ്. മഴയും മഞ്ഞും കാറ്റും വരെ വിൽക്കുന്ന കമ്മോഡിറ്റി മാർക്കറ്റിനെ കുറിച്ച് വേറൊരു ദിവസം എഴുതാം.
A post on inflation worth reading by Totto Chan : https://www.facebook.com/shafeeq.kalacheri/posts/989963624439496
കറൻസിക്ക് വേണ്ട 5 ഗുണങ്ങൾ
(-) Scarcity: final number of the symbols
(-) Fungibility: all symbols are interchangeable, commodity like. Symbol A is identical to symbol B, and vice versa.
(-) Divisibility: the symbols are easily divisible, so you can divide them to smaller and smaller portions
(-) Durability: the symbols can survive the test of time and weahther and won’t be worn out or disappear
(-) Transferability: the symbols can be easily transferred between owners

No comments:

Post a Comment

പഠനം, ജോലി, ജീവിതം

https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466 എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ...