https://www.facebook.com/Hussain.Kizhakkedathu/posts/10212793545225466
എന്റെ ജീവിതത്തിൽ ഏറ്റവും നല്ല വർഷമായിരുന്നു 1992, അക്കൊല്ലമാണ് ഞാൻ B.Sc. ഫിസിക്സ് തോറ്റത്.
തോറ്റു എന്ന് പറഞ്ഞാലത് തെറ്റാണു, ഫൈനൽ പരീക്ഷ എഴുതിയില്ല എന്നതാണ് കൂടുതൽ ശരി. സെക്കന്റ് ഗ്രൂപ്പിൽ കണക്ക് പഠിക്കാതെ, B.Sc. ഫിസിക്സ് രണ്ടാം പേപ്പർ ആയി കാൽക്കുലസ് വന്നപ്പോൾ ഞാൻ ഒന്ന് ആടിപ്പോയി എന്നത് ശരിയാണ്, പക്ഷെ അക്കൊല്ലം പരീക്ഷ എഴുതാതെ ഇരിക്കാൻ വേറെ രണ്ടു കാരണങ്ങൾ കൂടി ഉണ്ടായിരുന്നു.
ഒന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം ആയിരുന്നു. ഏതാണ്ട് എല്ലാ ചെറുപ്പക്കാരും, പ്രായമായവരെ അക്ഷരം എഴുതാനും പഠിപ്പിക്കാനും സമയം ചിലവഴിച്ച സമയം ആയിരുന്നു അത്. ഏതാണ്ട് പൂർണമായും അതിൽ മുഴുകിയ എനിക്ക് പരീക്ഷയ്ക്ക് പഠിക്കാൻ സമയം കിട്ടാതെ പോയി.
പക്ഷെ രണ്ടാമത്തെ കാരണം ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്ന ഒന്നാണ്. സെന്റ് ആൽബെർട്സ് കോളേജിൽ ഇലെക്ട്രിസിറ്റി ആൻഡ് മാഗ്നെറ്റിസം പഠിപ്പിച്ചിരുന്ന ജെയിംസ് സാർ ഒരിക്കൽ ക്ലാസ്സിൽ വച്ച് എന്നെ വഴക്ക് പറഞ്ഞു എന്ന ഒരു ചെറിയ കാരണം ആണത്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ കഥ എഴുതാനും മറ്റും എന്ന വ്യാജേന കുറെ ക്ലാസ് കട്ട് ചെയ്ത് തിരികെ ചെന്ന ദിവസം ആണ് സാർ ചൂടായത്.
"ക്ലാസ്സിലൊക്കെ കേറി പഠനം ഒക്കെ കഴിഞ്ഞുള്ള എഴുത്തും മറ്റും മതി, നന്നായി പഠിച്ചാൽ ഫിസിക്സിൽ തനിക്ക് നല്ല മാർക്ക് വാങ്ങിക്കാൻ കഴിയും" എന്ന് കുറച്ച് ദേഷ്യത്തോടെ ആണ് സാർ പറഞ്ഞത്. ബി എസ് സിക്ക് ചേരുമ്പോൾ എനിക്ക് ഫിസിക്സിൽ നല്ല മാർക്കുണ്ടായിരുന്നത് കൊണ്ടാവാം സാർ അങ്ങിനെ പറഞ്ഞത്, പക്ഷേ എന്റെ ഈഗോ ചെറുതായി ഒന്ന് വ്രണപ്പെട്ടു, സാർ അങ്ങിനെ പറഞ്ഞാൽ എന്നാൽ ഞാൻ പരീക്ഷ എഴുതുന്നില്ല എന്ന ഒരു മണ്ടൻ തീരുമാനം ഞാനെടുത്തു...
പ്രീഡിഗ്രി പാസ്സായപ്പോൾ തന്നെ എന്റെ ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിൽ ഏറ്റവും കൂടുതൽ പഠിച്ച ഒരാളായി ഞാൻ മാറിക്കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ B.Sc. എന്താണ് എന്ന് തന്നെ വീട്ടുകാർക്ക് വലിയ പിടി ഉണ്ടായിരുന്നിട്ടില്ല. ഞാൻ കോളേജിൽ പോകുന്നു വരുന്നു എന്നല്ലാതെ അവർക്ക് ഇതിന്റെ വേറെ അധികം കാര്യങ്ങൾ ചോദിക്കാനുള്ള അറിവുണ്ടായിരുന്നില്ല. ഞാൻ എല്ലാ ക്ലാസും നല്ല രീതിയിൽ പാസാക്കുന്നത് കൊണ്ട്, ഇതും അങ്ങിനെ ആയിരിക്കും എന്നവർ കരുതിയിരിക്കണം.
ഫൈനൽ പരീക്ഷയുടെ അന്ന് രാത്രി ഞാൻ പേടിച്ചാണ് ബാപ്പയോട് പരീക്ഷ എഴുതാത്ത കാര്യം പറഞ്ഞത്. ഇക്കൊല്ലം പഠിക്കാൻ കഴിയാത്തത് കൊണ്ട്, നന്നായി പഠിച്ഛ് അടുത്ത കൊല്ലം പരീക്ഷ എഴുതിയാൽ കൂടുതൽ മാർക് കിട്ടും എന്നാണ് ഞാൻ പറഞ്ഞത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് നീ അങ്ങിനെ കരുതുന്നുണ്ടെകിൽ അങ്ങിനെ ചെയ്യൂ എന്ന ഒരു വാക്കിൽ ബാപ്പ ആ സംഭാഷണം അവസാനിപ്പിച്ചു. ആ സംഭവമാണ്, ഞാൻ തന്നെ നന്നായി പഠിച്ചില്ലെങ്കിൽ ആരും എന്നെ നിർബന്ധിച്ച് പഠിപ്പിക്കാനും ഒന്നും പോകുന്നില്ല എന്ന അറിവ് എനിക്ക് സമ്മാനിച്ചത്. കാരണം ഇതൊന്നും അറിയുന്ന ആളുകൾ അല്ല എന്റെ വീട്ടുകാർ. (കുറെ വർഷം കഴിഞ്ഞു MCA അഡ്മിഷൻ കിട്ടിയപ്പോൾ ബാപ്പ, ബാപ്പയുടെ സൂപ്പർവൈസറിനോട് ഇക്കാര്യം പറഞ്ഞപ്പോൾ, MCA എന്നായിരിക്കില്ല, CA കോഴ്സ് ആയിരിക്കും എന്ന് സൂപ്പർവൈസർ പറഞ്ഞത് എന്നോട് ചോദിച്ച കാര്യം ഇന്നും ഓർക്കുന്നു. MCA അന്ന് വളരെ പുതിയ ഒരു കോഴ്സ് ആയിരുന്നു, കേരളത്തിൽ 90 സീറ്റ് മാത്രം.)
B.Sc. പരീക്ഷ എഴുതാതെ വെറുതെ നിന്ന കൊല്ലം, ഞാൻ പള്ളുരുത്തിയിൽ ഒരു ചെറിയ ട്യൂഷൻ സെന്റർ തുടങ്ങി. കണക്കിന് എറണാകുളത്ത് എഡിസൺ സാറിന്റെ അടുത്തും, ഫിസിക്സിന് മട്ടാഞ്ചേരിയിൽ അയ്യർ സാറിന്റെ അടുത്തും ട്യൂഷന് ചേർന്നു. പരിഷത്തിൽ ബാലവേദി സെക്രട്ടറി ആയി. ആ സമയത്ത് തന്നെ പേപ്പർ ഇടാനും കപ്പലണ്ടി വിൽക്കാനും ഇടയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ചിലപ്പോൾ ട്യൂഷൻ എടുക്കുന്ന കുട്ടികളുടെ വീടുകളിൽ തന്നെ പേപ്പർ ഇടേണ്ട സാഹചര്യം വന്നപ്പോൾ, ഒരു കുട്ടിയുടെ അമ്മ എന്നോട് "മാഷ് ട്യൂഷൻ എടുക്കുന്നത് നിർത്തി ഈ പണി തുടങ്ങിയോ" എന്നാണ് ചോദിച്ചത്. തുടർ സാക്ഷരതാ പ്രസ്ഥാനത്തിൽ ടീച്ചർമാരെ പഠിപ്പിക്കുന്ന ജോലിയും അതിനിടയിൽ ചെയ്തു. ഒരു സദസ്സ് എങ്ങിനെ കൈകാര്യം ചെയ്യണം എന്ന പേടിയൊക്കെ മാറിയത് അക്കാലത്താണ്.
ഈ ഒരു വർഷത്തെ അനുഭവങ്ങൾ ആണ് പിന്നീട് PGDCA, MCA കോഴ്സുകൾ ചെയ്യാനും, അവ നല്ല നിലയിൽ പാസാക്കാനും എന്നെ സഹായിച്ചത്, പക്ഷെ അതിനേക്കാളൊക്കെയുപരി ഒരു പരാജയത്തെ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന, ഒരു യൂണിവേഴ്സിറ്റിയിലെ പഠിപ്പിക്കാത്ത ഒരു കാര്യം ഞാനാ കൊല്ലം പഠിച്ചു. ആളുകളെയും സന്ദർഭങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യണം എന്ന പാഠം. MCA ക്യാമ്പസ് ഇന്റർവ്യൂവിൽ വലിയ ഇംഗ്ലീഷ് പരിജ്ഞാനം ഒന്നും ഇല്ലാത്ത ഞാൻ നല്ല ആത്മവിശ്വാസത്തോടെ ഇരിക്കാനും കാരണം വരുന്നത് വരുന്നിടത് വച്ച് കാണാം എന്ന ആത്മവിശ്വാസം ഈ വർഷത്തെ അനുഭവങ്ങൾ നൽകിയത് കൊണ്ടാണ്. ഇത് പിന്നീട് പല സന്ദർഭങ്ങളിലും ഉപകാരപ്പെടുകയും ചെയ്തു.
ഉദാഹരണത്തിന് കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ കിട്ടി ബാംഗ്ലൂരിൽ SAP ലാബിൽ ചേർന്നപ്പോൾ, ചില പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. എന്റെ ഒരു സീനിയർ , ചില കൂട്ടുകാരുടെ വാക്ക് കേട്ട്, ഞാൻ പണം നൽകിയാണ് അവിടെ കയറിയത് എന്നൊരു കിംവദന്തി കമ്പനിയിൽ പറഞ്ഞു പരത്തിയിരുന്നു. കൈക്കൂലി കൊടുക്കാൻ പോയിട്ട് അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകാൻ പോലും പണം കയ്യിൽ ഉണ്ടായിരുന്നില്ല. ഒരു കൂട്ടുകാരന്റെ സീറ്റിന്റെ അടിയിൽ പേപ്പർ വിരിച്ചു കിടന്നുറങ്ങിയാണ് ബാംഗ്ലൂരിൽ പോയത്. പക്ഷെ അങ്ങിനെ ഒരു കിംവദന്തി അവിടുത്തെ എന്റെ ജോലിയെ ബാധിക്കുന്നു എന്ന് മനസിലാക്കിയ ഞാൻ ഒരു വർഷത്തിനുള്ളിൽ ജോലി രാജിവെച്ച് വേറൊരു കമ്പനിയിൽ ചേർന്നു. ഇന്നാലോചിച്ച് നോക്കുമ്പോൾ എന്റെ പ്രൊഫെഷണൽ ജീവിതത്തിൽ ഞാനെടുത്ത മറ്റൊരു നല്ല തീരുമാനം ആയിരുന്നു അത്, കാരണം, പുതിയ കാര്യങ്ങൾ നന്നായി പഠിക്കാതെ നിലനിൽക്കാൻ കഴിയില്ല എന്ന വെല്ലുവിളി വരുമ്പോൾ ആണ് നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതും, പിന്നീട് നമുക്ക് ആ അനുഭവങ്ങൾ മുതൽക്കൂട്ടായി വരുന്നതും. പിറ്റേ വർഷം മൈക്രോസോഫ്ട് ഡെവലപ്പേർ ഡേയ്സ് എന്ന പ്രോഗ്രാമിൽ എന്റെ ഒരു സെമിനാർ ഉണ്ടായിരുന്നു, അത് കേൾക്കാൻ എന്റെ പഴയ കമ്പനിയിൽ നിന്ന് കുറെ ആളുകൾ സദസ്സിലും ഉണ്ടായിരുന്നു. എടുത്ത തീരുമാനം തെറ്റായിരുന്നില്ല എന്ന് അന്നെനിക്ക് മനസിലായി.
ഞാൻ ട്യൂഷൻ എടുത്ത കുട്ടികളിൽ ഏറ്റവും മിടുക്കൻ സഞ്ജു ആയിരുന്നു. ഐഐടി മദ്രാസിൽ നിന്ന് റാങ്കോടെ ആണവൻ പാസായത്. പിന്നീട് കാലിഫോർണിയയിൽ ഉപരിപഠനം. വേറെ കുട്ടികൾ ഗെയിം കളിക്കുമ്പോൾ ഇവൻ ഗെയിം പ്രോഗ്രാം ചെയ്തു. മുഴുവൻ സമയവും വായനയും പഠനവും. അവന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയത് കൊണ്ട്, എല്ലാ കാര്യവും അമ്മയുടെ മേൽനോട്ടത്തിൽ ആയിരുന്നു അവൻ ചെയ്തിരുന്നത്. പുറത്ത് പോയി മറ്റു കുട്ടികളും ആയി കളിക്കാനും ഒന്നും അവനെ അവർ അനുവദിച്ചിരുന്നില്ല. പഠിക്കുക, ജോലി കിട്ടുക, മോശം സ്വഭാവം ഒന്നും ഇല്ലാത്ത നല്ല കുട്ടിയായി വളരുക എന്ന ഒരു ധാരണയിൽ ആണ് അവന്റെ ജീവിതം പൊയ്ക്കൊണ്ടിരുന്നത്.
കാലിഫോർണിയയിലെ കോഴ്സ് കഴിഞ്ഞ ഉടനെ അവനു ജോലി ലഭിച്ചു. ഒരു ഡിഫെൻസ് കമ്പനിയിൽ. പക്ഷേ ഒരു വർഷം കഴിഞ്ഞപ്പോൾ അവരുടെ കോൺട്രാക്ട് പോയത് കൊണ്ട്, കമ്പനിയിൽ നിന്ന് അവനെ പിരിച്ചു വിട്ടു. അത് വരെ എല്ലാ പരീക്ഷകളിലും ജയിച്ചു വന്ന അവനു കമ്പനിയിൽ നിന്നുള്ള പിരിച്ചു വിടൽ ഒരു വലിയ ആഘാതമായിരുന്നു. അതിനു ശേഷം ആത്മവിശ്വാസത്തോടെ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ അവനു സാധിച്ചില്ല. ആളുകളോട് ഇടപഴകുന്നതിലും, ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിലും മറ്റും അവനു പല പ്രശ്നങ്ങളും വന്നു. ഏതാണ്ട് രണ്ടു വർഷത്തോളം ജോലി ഇല്ലാതിരുന്ന അവൻ പിന്നീട് അവൻ പഠിച്ച വിഷയവും ആയി ബന്ധം ഇല്ലാത്ത ഒരു ചെറിയ ജോലിയിൽ ചേരേണ്ടി വന്നു. വളരെ നാൾ ഞങ്ങൾ അവനെ പല തരത്തിലും സഹായിക്കാൻ നോക്കിയിരുന്നു. പക്ഷെ നല്ല മാർക്കും ഡിഗ്രിയും ഉള്ള അവനു പ്രായോഗിക ജീവിതത്തെ നേരിടാനുള്ള കെല്പില്ലായിരുന്നു.
മനുഷ്യന് ഒരേസമയം തന്നെ പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വരയും, പെട്ടെന്ന് ഒരു പുതിയ കാര്യം ചെയ്ത് അപകടത്തിൽ ചാടാതിരിക്കാനുള്ള കെൽപ്പും ഒരേ സമയം ഉണ്ട്. ഇതിന്റെ ഇടയിലുള്ള ഒരു ബാലൻസിങ് ആണ് നമ്മുടെ എല്ലാം ജീവിതം. നമ്മൾ ഒരു പുതിയ കോഴ്സ് പഠിക്കാൻ ചേരുമ്പോഴോ, പുതിയ ജോലിയിൽ കയറുമ്പോഴോ, പുതിയ സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴോ നമുക്ക് പരിചയം ഇല്ലാത്ത ഒരു കാര്യം ചെയ്യുകയാണ്. ഒരേ സമയവും പുതിയ കാര്യങ്ങൾ പഠിക്കാനും, പുതിയ സ്ഥലങ്ങൾ കാണാനും ഉള്ള സന്തോഷവും, എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ആശങ്കയും ഉണ്ടാവും. പ്രായം ചെല്ലുന്തോറും പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വര കുറഞ്ഞു വരികയും, നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടർന്ന് പോവാനുള്ള ത്വര കൂടുകയും ചെയ്യും. IT ഫീൽഡിൽ ഉള്ള പ്രായം കൂടിയവർക്ക് പുതിയ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ സിസ്റ്റം വരുംമ്പോൾ മാറാനുള്ള ആക്കം (momentum ) കൂടുതൽ ആയി കാണുന്നത് ഒരു ഉദാഹരണമാണ്. സ്‌പെൻസർ ജോൺസന്റെ "Who moved my cheese " എന്ന പുസ്തകം ഇതിന്റെ സംബന്ധിച്ചുള്ളതാണ്.
പുതിയ കാര്യങ്ങൾ ചെയ്യാനുള്ള ത്വര (നിയോഫീലിയ ) കുട്ടികളിലാണ് ഏറ്റവും കൂടുതലായി കാണുന്നത്. ഇഴഞ്ഞു നടക്കുന്ന പ്രായത്തിൽ തന്നെ അടുക്കളയിലെ ഉള്ളിത്തൊലി വരെ എടുത്ത് വായിൽ വയ്ക്കുന്ന കുട്ടികൾ പുതിയ അനുഭവങ്ങളെ തേടുന്നതാണ്. പക്ഷെ മുതിർന്ന നമ്മൾ കുട്ടികൾ അപകടത്തിൽ പെടാതിരിക്കാൻ അവരെ ശരിയായ രീതിയിൽ നിയന്ത്രിക്കുന്നു.
കുറച്ച് കഴിയുമ്പോൾ മറ്റു കുട്ടികളുമായി കൂട്ടുചേർന്നു കളിക്കുമ്പോഴാണ് കുട്ടികളുടെ സാമൂഹിക പാടവം (social skill ) പുഷ്ടിപ്പെടുന്നത്. ചെറുപ്പത്തിൽ മറ്റു കുട്ടികളും ആയി കളിക്കാനോ ഇടപഴകാനോ ഇടവരാത്ത കുട്ടികളിൽ വളർന്നു വരുമ്പോൾ മറ്റുള്ളവരുമായി ബന്ധവും, സമ്പർക്കവും ബുദ്ധിമുട്ടായി തീരും. സംഗീതമോ നൃത്തമോ ചെറുപ്പത്തിൽ പഠിക്കാത്തവർ മുതിർന്നു കഴിഞ്ഞു, കുറച്ച് പ്രയത്‌നം എടുത്തിട്ടാണെങ്കിലും പരിശീലിപ്പിക്കാൻ കഴിയും, പക്ഷെ ചെറുപ്പത്തിൽ മറ്റു കുട്ടികളുടെ കൂടെ കളിച്ചും, ഇണങ്ങിയും പിണങ്ങിയും വളരാത്ത കുട്ടികൾക്ക് മുതിർന്നു കഴിയുമ്പോൾ ഉണ്ടാകുന്ന സാമൂഹിക പ്രശനങ്ങൾ പൂർണമായും മാറ്റാൻ വളരെ ബുദ്ധിമുട്ടാണ്.
കുട്ടികളായിരിക്കുമ്പോൾ നമുക്കവരെ പല കാര്യങ്ങളിലും നിയന്ത്രിക്കാമെങ്കിലും, കൗമാരക്കാലത്തു ഈ നിയന്ത്രണം കൊണ്ട് കാര്യമില്ലാതെ വരുന്നു, കാരണം ചില പുതിയ അനുഭവങ്ങളിലൂടെ കുട്ടികൾ കടന്നു പോവേണ്ടത് അവരുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. എല്ലാം നമ്മൾ അറിഞ്ഞും നമ്മുടെ നിയന്ത്രണത്തിലും വേണം എന്ന് ശഠിച്ചാൽ അത് കുട്ടികളുടെ വളർച്ചയെ ബാധിക്കും. കുറെ കാര്യങ്ങളിൽ അവരെ പുതിയ അനുഭങ്ങളിലൂടെ കടന്നു പോകാൻ നമ്മൾ അനുവദിക്കണം. പല പ്രാവശ്യം വീണിട്ട് നടക്കാൻ പഠിക്കുന്ന പോലെ, പല വിജയപരാജയങ്ങൾ ആണ് കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നത്.
വളർന്നു കഴിയുമ്പോൾ നിയോഫോബിയ (neophobia) ആളുകളിൽ കൂടുതലായി വരുന്നു. ജോലി എല്ലാം കിട്ടി ഒരു ക്രമത്തിൽ ജീവിതവും ജോലിയും നടന്നു പോയ്കൊണ്ടിരിക്കുമ്പോൾ മാറ്റം വളരെ ബുദ്ധിമുട്ടായി തോന്നും. കുട്ടികൾ പുതിയ കാര്യങ്ങൾ ചെയ്യുന്ന കാണുമ്പോൾ നമ്മളുടെ നിയോഫോബിയ അവരെ അങ്ങിനെ ചെയ്യുന്നതിൽ നിന്ന് അകാരണമായ ഭയം മൂലം തടയാൻ ശ്രമിക്കും. ഇത് പക്ഷെ കുട്ടികളുടെ ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അവരെ അവരായി വളരാനും, അവരുടെ മാത്രം അനുഭവങ്ങൾ ഉണ്ടാവാനും അനുവദിക്കണം. അങ്ങിനെയുള്ള അനുഭങ്ങൾക്ക് അവർ നിങ്ങളോട് ഭാവിയിൽ നന്ദിയുള്ളവരായിരിക്കും. അവർക്ക് നമ്മുടെ ചിറകുകൾ നൽകാതിരിക്കാൻ, അവർക്ക് അവരുടെ ചിറകുകൾ ഉണ്ടല്ലോ...
Your children are not your children.
They are the sons and daughters of Life's longing for itself.
They come through you but not from you,
And though they are with you yet they belong not to you.
You may give them your love but not your thoughts,
For they have their own thoughts.
You may house their bodies but not their souls,
For their souls dwell in the house of tomorrow,
which you cannot visit, not even in your dreams.
You may strive to be like them,
but seek not to make them like you.
For life goes not backward nor tarries with yesterday.
You are the bows from which your children
as living arrows are sent forth.
The archer sees the mark upon the path of the infinite,
and He bends you with His might
that His arrows may go swift and far.
Let your bending in the archer's hand be for gladness;
For even as He loves the arrow that flies,
so He loves also the bow that is stable.
On Children (The Prophet)
Kahlil Gibran